തട്ടിക്കൊണ്ടുപോകാൻ ശ്രമം: നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് മു േന്നാടിയായാണ് പ്രതികളെ ഹാജരാക്കുന്നത്. ചൊവ്വാഴ്ച നടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയെങ്കിലും പ്രതികളെ ഹാജരാക്കാത്തതിനാൽ തുടർ നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റി.
വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനി എന്ന സുനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൾസർ സുനിയെ കൂടാതെ, ചാവക്കാട് പുന്നയൂർകുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ടുചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി. പോൾ (27) എന്നിവരാണ് മറ്റുപ്രതികൾ.
2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം ജങ്ഷൻ െറയിൽവേ സ്റ്റേഷന് മുന്നിൽ വന്നിറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.