Posted On
date_range Updated On
date_range പുൽപള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. അബ്രഹാമിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി; ബാങ്ക് മുൻ ഭാരവാഹികളുടെ സ്വത്തും കണ്ടുകെട്ടി
പുൽപള്ളി (വയനാട്): പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം അടക്കം മുൻ ബാങ്ക് ഭാരവാഹികളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. കെ.കെ. അബ്രഹാമിനു പുറമെ സെക്രട്ടറിയായിരുന്ന രമാദേവി, ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവർ എന്നിവരുടെ സ്വത്തുക്കൾകൂടി ഇതിൽ ഉൾപ്പെടും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്രഹാമിനെ ഇ.ഡികസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.