തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതുഅവധി. ദുർഗാഷ്ടമി ദിവസമാണ് സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ഇതോടെ തുടർച്ചയായ മൂന്നു ദിവസം (സെപ്റ്റംബർ 30, ഒക്ടോബർ 1, 2) അവധി ലഭിക്കും
2025ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവെപ്പ്) സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചെന്ന് സർക്കുലറിൽ പറയുന്നു.
ഈ ദിവസം നിയമസഭ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല കൃത്യമായി നിർവഹിക്കേണ്ടതും ഇക്കാര്യം ഓഫിസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്നും സർക്കുലറിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.