കോഴിക്കാട്: ഗ്രൂപ് പോരും തമ്മിലടിയും തുടരുന്ന ഐ.എൻ.എല്ലുമായി യോജിച്ച് പോകാനാവാത്തതിനാൽ സെക്കുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചെന്ന് ഒരു വിഭാഗം നേതാക്കൾ. 2019 മാർച്ച് 30ന് നടന്ന എൻ.എസ്.സി-ഐ.എൻ.എൽ ലയനത്തിൽനിന്ന് പിന്മാറുകയാണെന്നും മുസ്ലിം ലീഗ് നടപടികൾക്കിരയായ ഹരിത പ്രവർത്തകരടക്കം സമാന ആശയക്കാരെ കൂട്ടി രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യെമന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.ടി.എ. റഹീം എം.എൽ.എ, മന്ത്രി വി. അബ്ദുറഹിമാൻ എന്നിവരുടെ അനുഭാവം തങ്ങളോടാണെങ്കിലും അവർക്കെല്ലാം വിവിധ കാരണങ്ങളാൽ പാർട്ടിക്കൊപ്പം ചേരാനാവില്ല. ഐ.എൻ.എല്ലിൽ നിലവിലുള്ള ഐക്യ പ്രഖ്യാപനം ഓട്ടയടക്കൽ മാത്രമാണെന്നും കുറ്റപ്പെടുത്തി. എൻ.എസ്.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ജലീൽ, സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ ഇ.സി. മുഹമ്മദ്, സിറാജ് പെരിനാട്, നിയാസ് കരിമുകിൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.