കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസിനെ മുഖ്യമന്ത്രി പക്ഷപാതപരമായാണ് കൈകാര്യം ചെയ്യുന്നതെന്ന് പി.ടി.തോമസ് എം.എല്‍.എ. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പിണറായി സർക്കാർ എന്തിന് ഭയപ്പെടുന്നു. എന്ത് നിയമതടസമാണ് അറസ്റ്റ് വൈകുന്നതിനുള്ള കാരണമെന്ന് കേരള സമൂഹത്തോട് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരള സമൂഹം കന്യാസ്ത്രീക്കൊപ്പമാണെന്നും പി.ടി. തോമസ് പറഞ്ഞു.
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ 24 മണിക്കൂറിനകം എം. വിൻസെന്‍റ് എം.എൽ.എയെ അറസ്റ്റ് ചെയ്തു. കൂടാതെ, ഒരു മാസത്തോളം വിൻസെന്‍റിനെ ജയിലിൽ അടച്ചു. അതിൽ നിന്ന് എന്ത് നിയമപരിരക്ഷയാണ് ബിഷപ്പിനുള്ളത്. ഒരു പന്തലിൽ രണ്ട് വിളമ്പ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും പി.ടി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.