ഗതികേടിൻെറ ഇപ്പോഴത്തെ പേര് സി.പി.ഐ എന്നായി​ -ശ്രീധരൻപിള്ള

തിരുവനന്തപുരം: കൊച്ചി ലാത്തിച്ചാര്‍ജ് വിഷയത്തില്‍ പൊലീസിനെ ന്യായീകരിച്ച കാനം രാജേന്ദ്രനെ പരിഹസിച്ച് ബി.ജെ.പ ി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. പിണറായിഭരണത്തില്‍ ഗതികേടി​​െൻറ അങ്ങേയറ്റത്താണ് സി.പി.ഐ. ഗതികേടി​​ െൻറ ഇപ്പോഴത്തെ പേര് സി.പി.ഐയെന്നോ കാനം എന്നോ ഒക്കെയായി മാറി. പി.എസ്.സി പരീക്ഷാക്രമക്കേട്​ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എന്‍.ഡി.എ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം എം.എല്‍.എയെ തല്ലിച്ചതച്ചിട്ടുപോലും പ്രതികരിക്കാതിരിക്കാന്‍ മാത്രം കാനം ഇത്രയേറെ അധഃപതിച്ചോ? യൂനിവേഴ്സിറ്റി കോളജി​​െൻറ കഴിഞ്ഞ 30 വർഷത്തെ പ്രവർത്തനത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.
പറയാൻ കഴിയാത്തിടത്തൊക്കെ ആല് കിളിർത്താലും അതൊക്കെ തണലായി കരുത്തുന്നവരാണ് കോൺഗ്രസുകാർ. ഐ.ഐ.സി.സിക്ക് നാഥനില്ലാതായിട്ട് നാളേറെയായി. കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി സെക്രട്ടറിമാരിലാരെയെങ്കിലുമൊരാളെ പാർട്ടി അധ്യക്ഷനാക്കുന്നതാണ് നല്ലത്. അപ്പോൾ കോൺഗ്രസ്മുക്തഭാരതം യാഥാർഥ്യമാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഒ. രാജഗോപാൽ, പി.സി. ജോർജ്, എൻ.ഡി.എ നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.സി. തോമസ്, എ.പി. അബ്​ദുല്ലക്കുട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ, ഹരികുമാർ, എം. ​െമഹബൂബ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.