representative image
Posted On
date_range Updated On
date_range 50 രൂപക്ക് പെട്രോൾ വിറ്റ് പ്രതിഷേധം
കാട്ടാക്കട: ഇന്ധന പാചകവാതക വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി 50 രൂപക്ക് പെട്രോൾ വിൽപന നടത്തി പ്രതിഷേധിച്ചു.
കള്ളിക്കാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം കോൺഗ്രസ് ഡി.സി.സി അംഗം കള്ളിക്കാട് ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ജെ.എസ്. ബ്രമിൻ അധ്യക്ഷത വഹിച്ചു. പന്ത അലക്സ്, സാംകുമാർ ചെമ്പൂര്, കള്ളിക്കാട് മാത്യു, വിജോയ് കള്ളിക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.