തിരൂർ: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കിരാതമായി അടിച്ചമർത്തുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നയങ്ങൾക്കെതിരെ തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. റിയാസ്, ടി.ഇ. ബാബു, സി.പി. ബാദുഷ, നിസാർ പൂക്കയിൽ, അഡ്വ. എ.കെ. മുസമ്മിൽ, പി.കെ. മജീദ്, കരീം ഐനിക്കാട്ടിൽ, അലി അഷ്കർ അന്നാര എന്നിവർ നേതൃത്വം നൽകി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.