തിരുവനന്തപുരം: വൈദ്യുതിക്ക് യൂനിറ്റിന് 13 പൈസ വീതം സർചാർജ് ഇൗടാക്കണമെന്ന നിലപാ ടിനെതിരെ എതിർപ്പ്. െറഗുലേറ്ററി കമീഷൻ തെളിെവടുപ്പിൽ ഹാജരായവരെല്ലാം നിരക്ക് വ ർധനയെ എതിർത്തു. 72.75 കോടി രൂപ സർചാർജായി അനുവദിക്കണമെന്നും യൂനിറ്റിന് 13 പൈസ വീതം ഇൗടാക്കണമെന്നുമായിരുന്നു ബോർഡിെൻറ ആവശ്യം. തെളിവെടുപ്പിൽ ബോർഡ് ഇക്കാര്യം ആവർത്തിച്ചു.
വൈദ്യുതി വാങ്ങലിൽ 34 കോടി രൂപയുടെ ലാഭം ബോർഡിനുണ്ടായെന്നും അതിനാൽ ആറര പൈസ വീതമേ ഇൗടാക്കാവൂവെന്നും എച്ച്.ടി-ഇ.എച്ച്.ടി വ്യവസായ ഉപഭോക്താക്കളുടെ അസോസിയേഷൻ നിലപാെടടുത്തു. ജൂൺ 30വരെയുള്ള ഉപയോഗത്തിന് സർചാർജിന് അപേക്ഷ നൽകേണ്ടത് തൊട്ടടുത്ത മാസത്തിൽ ആണ്. എന്നാൽ, മാസങ്ങൾ വൈകിയാണ് ഇക്കുറി അപേക്ഷ നൽകിയത്. ഇത് അനുവദിക്കരുതെന്നും വൈകിയതിന് ബോർഡിനെ ശിക്ഷിക്കണമെന്നും ഡിജോ കാപ്പൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
എൻ.ടി.പി.സി, വിൻഡാൽ അടക്കമുള്ളവക്ക് ഫിക്സഡ് ചാർജ് ഇനത്തിൽ അധിക നിരക്ക് നൽകേണ്ടി വന്നുവെന്നും വൈദ്യുതി വാങ്ങൽ ചെലവിൽ 20.04 കോടി രൂപ അധിക ബാധ്യത വന്നുവെന്നും ബോർഡ് വിശദീകരിച്ചു. കമീഷൻ അനുവദിച്ചതിനെക്കാൾ 247.26 ദശലക്ഷം യൂനിറ്റ് അധികം ഉപയോഗിച്ചു. ഇതാണ് അധിക ബാധ്യത ക്ക് കാരണമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.