വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: വധശ്രമത്തിന്‌ കേസെടുത്തു

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു. ഇതിന്‌ പുറമേ ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. എയർക്രാഫ്‌ട്‌ ആക്ട്‌ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്‌.

പ്രതിഷേധം തടയുന്നതിനിടെ പരിക്കേറ്റതായി ഗൺമാനും പ്രൈവറ്റ്‌സെക്രട്ടറിയും വലിയതുറ പൊലീസിൽ മൊഴി നൽകിയിരുന്നു. കൂടാതെ എയർപോർട്ട് മാനേജറും പരാതി നൽകിയിരുന്നു. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വിമാനം പുറപ്പെട്ട ശേഷം അക്രമികൾ മുഖ്യമന്ത്രിയെ നിരീക്ഷിച്ചു. ലാൻഡ്‌ ചെയ്‌ത്‌ സീറ്റ്‌ബെൽറ്റ്‌ മാറ്റും മുമ്പെ അവർ മുഖ്യമന്ത്രിക്ക്‌ അടുത്തെത്തി. നിലത്തുവീണ ശേഷവും നിന്നെ കൊല്ലുമെടാ എന്ന്‌ പറഞ്ഞ്‌ വീണ്ടും മുഖ്യമന്ത്രിക്ക്‌ അടുത്തെത്തി. അക്രമിക്കാൻ ശ്രമിച്ചത്‌ തടഞ്ഞപ്പോൾ തങ്ങൾക്കും പരിക്കേറ്റെന്നുമാണ് ഗൺമാനും പ്രൈവറ്റ്‌സെക്രട്ടറിയും മൊഴി നൽകിയത്. ശേഷം ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്.

Tags:    
News Summary - Protest against CM inside plane Case registered for attempted murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.