Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ അനില്‍ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടൺഹിൽ സ്കൂൾ ടീച്ചർ). മകൻ: നാരയൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.