വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ കൂടി ചുമതല -മന്ത്രി രവീന്ദ്രനാഥ്

പേരാമ്പ്ര: പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിനൊപ്പം ജനങ്ങളുടെ കൂടി ചുമതലയാണെന്നും വിദ്യാഭ്യാസം ഏറ്റവും വലിയ ജനകീയ പ്രവര്‍ത്തനമാണെന്നും മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട് ഗവ: ഐ. ടി. ഐ. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക ജ്ഞാനമുള്ളതും സാംസ്ക്കാരികമായ തിരിച്ചറിവുള്ളതുമായ തലമുറയെ വിദ്യാഭ്യാസത്തിലൂടെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - prof. ravindranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.