Posted On
date_range Updated On
date_range പി.സി. ജോര്‍ജിനെതിരായ പരാതി; എം.എല്‍.എ ഹോസ്റ്റലില്‍ തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ മര്‍ദിച്ചെന്ന ആരോപണത്തില്‍ തുടര്‍നടപടികള്‍ക്ക് നിയമസഭാസെക്രട്ടറി അനുമതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് തിങ്കളാഴ്ച എം.എല്‍.എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തും.
തുടര്‍ന്ന് മഹസര്‍ തയാറാക്കും. ഇതുപൂര്‍ത്തിയാകുന്ന മുറക്ക് വിശദമായ തെളിവെടുപ്പ് നടത്തും. പരാതിക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്‍െറ മൊഴി കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു. എം.എല്‍.എയുടെ മുറിക്കുള്ളിലാണ് സംഭവം നടന്നതെന്നാണ് പരാതി. എം.എല്‍.എയുടെ പേഴ്സനല്‍ സ്റ്റാഫിലുള്ളവര്‍ മാത്രമാണ് മുറിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.