Posted On
date_range Updated On
date_range കേളകത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ
കേളകം:കേളകത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ.ചൊവ്വാഴ്ച രാവിലെയാണ് കേളകം ബസ്റ്റാൻറിലേക്ക് പോകുന്ന ബൈപാസിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിച്ച നിലയിൽ കണ്ടത്.സഖാവ്.ലത അനുസ്മരണ സമ്മേളനം ഒക്ടോബർ മൂന്ന് മണിക്ക് മലമ്പുഴയിൽ എന്നും ധീര രക്ഷസാക്ഷി മാവോയിസ്റ്റ് നേതാവ് ലതയുടെ വിപ്ലവ സ്വപ്‌നങ്ങൾക്ക് മരണമില്ലെന്നുമാണ് പോസ്റ്ററിൽ ഉള്ളത്.അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.
ചെയർപേഴ്‌സൺ,കൺവീനർ എന്നിവരുടെ നമ്പർ സഹിതമാണ് പോസ്റ്റർ. കേളകത്തു ഇതിനു മുമ്പു നിരവധി തവണ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.