കൊല്ലം: അഞ്ചൽ ഈസ്റ്റ് എച്ച്.എസ്.എസിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയിൽ ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത് കമ്മിറ്റി ഓഫിസിന് മുന്നിൽ പതിച്ച ഫ്ലക്സിലെ ഭാരതാംബയുടെ ചിത്രം വിവാദമായി. ഇടത് വിദ്യാർഥി സംഘടനകൾ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞെങ്കിലും ചിത്രം മാറ്റാതെ മത്സരം ആരംഭിക്കാനാകില്ലെന്ന് വിദ്യാർഥി സംഘടന പ്രവർത്തകർ ഉറച്ച നിലപാട് എടുത്തതിനെ തുടർന്ന് കലോത്സവം തടസ്സപ്പെട്ടു. തുടർന്ന് കൊല്ലം ഡി.ഡി കെ.ഐ. ലാലിന്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പരിഷത്ത് നേതാക്കളുമായി ചർച്ച നടത്തി. വിവാദ ഫ്ലക്സ് അഴിച്ചു മാറ്റിയാണ് കലോത്സവം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.