തിരുവനന്തപുരം: മിനിമം വേതനം ഉറപ്പാക്കുമെന്ന് തൊഴിൽ നയത്തിൽ പ്രഖ്യാപിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി വർഷം ഒന്നര പിന്നിട്ടിട്ടും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മിനിമംവേതനകാര്യത്തിൽ വിജ്ഞാപനമിറക്കാതെ സർക്കാർ. ആറ് ലക്ഷം പേർ ആശ്രയിക്കുന്ന തൊഴിൽമേഖലയിലാണ് തൊഴിലുടമകളുടെ താൽപര്യം സംരക്ഷിച്ചുള്ള ഇൗ ചവിട്ടിപ്പിടിത്തം. എല്ലാ ജില്ലകളിലും മൂന്ന് വർഷം നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി 2016 ആഗസ്റ്റ് ഒമ്പതിനാണ് കരട് വിജ്ഞാപനമിറക്കിയത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽതന്നെ അന്തിമ വിജ്ഞാപനമിറക്കണമെന്നിരിക്കെയാണ് ബോധപൂർവമുള്ള ഇൗ അനിശ്ചിതാവസ്ഥ.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇൗ മേഖലയിൽ ആദ്യമായി മിനിമം വേതനം നീക്കങ്ങൾ നടക്കുന്നതും കേരളത്തിലാണ്. ഇൻഷുറൻസ്, മൈക്രോഫിനാൻസ്, വിദേശനാണ്യവിനിമയ കേന്ദ്രങ്ങൾ, ചിട്ടി സ്ഥാപനങ്ങൾ, പണയ സ്ഥാപനങ്ങളടക്കം മേഖലയിൽ ഉൾപ്പെടുന്നു. ക്ലീനറും സ്വീപ്പറും മുതൽ ബ്രാഞ്ച് മാനേജർ വരെയുള്ള എട്ട് തസ്തികകളാണ് മിനിമം വേതനത്തിെൻറ പരിധിയിൽ നിഷ്കർഷിച്ചിരുന്നത്.
വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ ഡി.എ ഉൾപ്പെടെ 16,000-17,000 രൂപവരെ വേതനമാറ്റമാണ് താഴെയുള്ള തസ്തികകളിലടക്കമുണ്ടാവുക. തുച്ഛമായ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കിത് വലിയ ആശ്വാസവുമാകും. സർവിസ് വെയിേറ്റജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, അപ്രൈസർ, കാഷ്യർ എന്നീ വിഭാഗങ്ങൾക്ക് റിസ്ക് അലവൻസ് എന്നിവയും മിനിമം വേതനത്തിെൻറ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ വിജ്ഞാപനപ്രകാരമുള്ള വേതനത്തെക്കാൾ കൂടിയ വേതനമാണ് നിലവിലുള്ളതെങ്കിൽ അത് തുടരണമെന്നും വ്യവസ്ഥയുണ്ട്.
യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് വേതനത്തിനുള്ള നടപടി തുടങ്ങിയത്. എല്ലാ ജില്ലകളിലും തൊഴിലാളികളെയും തൊഴിലുടമകളെയും തൊഴിലാളിപ്രതിനിധികളെയും പെങ്കടുപ്പിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു. പല തവണ സിറ്റിങ്ങും നടത്തിയാണ് കരട് വിജ്ഞാപനം തയാറാക്കിയത്. ഇതിൽ ആക്ഷേപങ്ങൾ ലഭിച്ചില്ലെങ്കിലും അന്തിമ വിജ്ഞാപനമിറക്കണമെന്നതാണ് വ്യവസ്ഥ. നഴ്സുമാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനമിറങ്ങി പിറ്റേന്നുതന്നെ അന്തിമവിജ്ഞാപനമിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.