നിന്ന് യാത്ര അനുവദിക്കണമെന്ന് സ്വകാര്യ ബസുടമകൾ

കാ​ക്ക​നാ​ട്: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് നി​ന്ന് യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ബ​സു​ട​മ​ക​ൾ. ത​റ​യി​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ അ​ട​യാ​ള​മി​ട്ട് നി​ല​വി​ൽ നി​ർ​ദേ​ശി​ച്ച​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ എ​റ​ണാ​കു​ളം ജി​ല്ല ബ​സ് ഓ​പ​റേ​റ്റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട​ു​ന്ന​ത്.

സീ​റ്റെ​ണ്ണ​ത്തി​െൻറ പ​കു​തി പേ​രെ മാ​ത്ര​മേ ക​യ​റ്റാ​വൂ​വെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തു​മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്​​ട​മാ​ണ്. ബ​സി​െൻറ വ​ലു​പ്പം അ​നു​സ​രി​ച്ച് അ​ഞ്ച് മു​ത​ൽ പ​ത്ത് വ​രെ യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ക​യ​റ്റ​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദം. ഇ​തോ​ടൊ​പ്പം ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, നി​കു​തി​യി​ള​വ് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നെ​ൽ​സ​ൺ മാ​ത്യു​വും കെ.​ബി. സു​നീ​റും ഉ​ന്ന​യി​ച്ചു.

Tags:    
News Summary - Private bus owners-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.