കൊച്ചി: കൊടും കുറ്റവാളികളായ തടവുകാരെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ ഹരജി ഹൈകോടതി ജൂൺ 19ന് പരിഗണിക്കാൻ മാറ്റി. സർക്കാറിെൻറ സത്യവാങ്മൂലത്തിന് വ്യക്തത പോരെന്ന ഹരജിക്കാരെൻറ വാദം പരിഗണിച്ച കോടതി, ഹരജിക്കാരന് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ചാണ് ഹരജി മാറ്റിയത്.
നല്ല നടപ്പ് പരിഗണിച്ച് സാധാരണ നടപടിക്രമമെന്ന നിലയിൽ ശിക്ഷാ കാലാവധി തീരാത്ത 39 തടവുകാരെ മാത്രം വിട്ടയക്കാനാണ് ജയിൽ ഉപദേശക ബോർഡിെൻറ ശിപാർശയെന്നും കൂട്ടത്തോടെ വിട്ടയക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു സർക്കാറിെൻറ വിശദീകരണം. വിട്ടയക്കുന്നവർ ഏത് കുറ്റം ചെയ്തവരാണെന്നോ ശിക്ഷാ കാലാവധി എത്രയാണെന്നോ വ്യക്തമാക്കാതെയാണ് സർക്കാറിെൻറ വിശദീകരണമെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
വിട്ടയക്കുന്നവരിൽ ഏറ്റവുമധികം പേർ കണ്ണൂരിൽനിന്നാണ്. കാലാവധി പൂർത്തിയാകാതെ കൊടും ക്രിമിനലുകളായ തടവുകാരെ പുറത്തുവിടുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.