representational image

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടു

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ആറ് തടവുകാരും ഒരു രോഗിയുമടക്കം ഏഴ് പേർ പൊലീസിനേയും സുരക്ഷ ജീവനക്കാനൈയും ആക്രമിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്​ച വൈകീട്ട് എട്ടോടെയാണ് സംഭവം. റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു (കണ്ണൻ), വിപിൻ, ജിനീഷ് എന്നീ പ്രതികളും രാഹുൽ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്.

തൃശൂർ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാർപ്പിച്ചയാളാണ് രാഹുൽ. ഇവരെ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് സംഭവം. കേന്ദ്രത്തിലെ തടവുകാരുടെ സെല്ലിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനെയും കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരെയും ആക്രമിച്ച പ്രതികൾ ഇവരുടെ ആഭരണവും മൊബൈലും കവർന്നാണ് കടന്നുകളഞ്ഞത്.

ഡ്യൂട്ടി നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ട സംഘം പൊലീസുകാരൻ രഞ്ജിത്തിനെ ആക്രമിച്ച് ഇയാളുടെ മൂന്ന് പവന്‍റെ മാല പൊട്ടിച്ചെടുക്കുകയും മൊബൈൽ തകർക്കുകയും ചെയ്തു. ഇവരിൽ നിന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു. വെസ്​റ്റ്​ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Prisoners Escaped in Thrissur Mental Health Centre -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.