കോഴിക്കോട്: കാർഷിക ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന റഫാലിനേക്കാൾ വലിയ അഴിമതിയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായിനാഥ്. ഡി.ൈവ.എഫ്.െഎ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 66,000 കോടി രൂപയാണ് 18 ഇൻഷുറൻസ് കോർപറേഷനുകൾക്ക് കൈമാറിയത്. തുക കൈപ്പറ്റിയവയിൽ നാലെണ്ണമൊഴികെ ബാക്കിയെല്ലാം കോർപറേറ്റ് സ്ഥാപനങ്ങളാണ്.
പദ്ധതിയിൽ ഇൻഷുറൻസ് പ്രീമിയത്തിെൻറ രണ്ടു ശതമാനം വരെ തുക കർഷകരും എട്ടു ശതമാനം വീതം സംസ്ഥാന, കേന്ദ്ര സർക്കാറുമാണ് വഹിക്കുന്നത്. കർഷകരുടെ സാന്നിധ്യത്തിൽ വില്ലേജ് അധികൃതർ വിളനഷ്ടം കണക്കാക്കുന്നതിനുപകരം താലൂക്ക് തലത്തിൽ സാറ്റലൈറ്റ് സർവേയിലൂടെ നഷ്ടം കണക്കാക്കുന്നതെന്നതിനാൽ ചെറിയ കർഷകരുടെ നഷ്ടമൊന്നും പരിഗണിക്കപ്പെടില്ല. കർഷകർക്ക് നേരിട്ട് പരാതി നൽകാൻ സംവിധാനമില്ലാത്തതും ചൂഷണമാണ്. ഒാരോ വിള സീസണിലും കോർപറേറ്റ് സ്ഥാപനങ്ങൾക്ക് കോടികളുെട ലാഭമുണ്ടാക്കാനാവുമെന്നത് മാത്രമാണ് പദ്ധതിയുെട പ്രയോജനമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ സോയാബീൻ കർഷകരിൽനിന്ന് ഒരു സീസണിൽ മാത്രം 19 കോടി രൂപ കർഷക വിഹിതവും 77 കോടി വീതം സംസ്ഥാന, കേന്ദ്ര വിഹിതവും ഉൾപ്പെടെ 173 കോടി രൂപ പ്രീമിയ ഇനത്തിൽ സമാഹരിച്ചിട്ട് ആകെ 30 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപറേറ്റുകൾക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ സൗകര്യമൊരുക്കുകയാണ് കേന്ദ്ര ഭരണകൂടം. ഇതിെൻറ ഭാഗമായാണ് നാഷനൽ എബ്ലം ആക്ടിന് വിരുദ്ധമായി ജിയോ പരസ്യത്തിൽ പ്രധനമന്ത്രി നരേന്ദ്ര േമാദിയുടെ ചിത്രം ഉൾപ്പെടുത്തിയത്. ‘ജയ്ഹിന്ദ്’ എന്നല്ല ‘ജിയോ ഹിന്ദ്’ എന്നാണ് പറയേണ്ടത്-സായിനാഥ് പറഞ്ഞു. സാമ്പത്തിക ഉച്ചനീചത്വവും രാജ്യത്ത് വർധിച്ചുവരികയാണ്. കോർപറേറ്റുകൾ കോടികളുെട നേട്ടമുണ്ടാക്കുേമ്പാൾ കർഷകർ കൂടുതൽ ദരിദ്രരായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.ൈവ.എഫ്.െഎ പ്രസിഡൻറ് എ.എൻ. ഷംസീർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.