പ്രധാനമന്ത്രി നാളെ പത്തനംതിട്ടയിൽ

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 15നും 19​നും കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ൻ.​ഡി.​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച്​ വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ലാ​ണ് ആ​ദ്യ പ​രി​പാ​ടി.

പ​ത്ത​നം​തി​ട്ട ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. 12ഒാ​ടെ പ്ര​ധാ​ന​മ​ന്ത്രി സ​മ്മേ​ള​ന​വേ​ദി​യി​ൽ എ​ത്തും. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വി​മാ​ന​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. അ​വി​ടെ നി​ന്ന്​ ഹെ​ലി​കോ​പ്ട​റി​ൽ പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങും. തു​ട​ർ​ന്ന് റോ​ഡു​മാ​ർ​ഗം സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. 19ന് ​വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ട്​ എ​ത്തും. 

Tags:    
News Summary - Prime minister in Pathanamthitta tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.