വൈദികനെ ഹണി ട്രാപ്പിൽപ്പെടുത്തി 60 ലക്ഷം തട്ടി ഒളിവിൽ പോയ രണ്ടാം പ്രതിയും പിടിയിൽ

കോട്ടയം: ഫോണിലൂടെ വൈദികനുമായി പരിചയത്തിലായ ശേഷം ഹണി ട്രാപ്പിൽ പെടുത്തി 60 ലക്ഷം തട്ടി ഒളിവിൽ പോയ രണ്ടാമത്തെ പ്രതിയും പിടിയിൽ.  2023 ഏപ്രിൽ 24 മുതലാണ് ഗൂഗിൾ പേ വഴിയും എസ്.ഐ.ബി മിറർ ആപ്പ് വഴിയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

കേസിലെ മൂന്നു പ്രതികളിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ ( 25), സാരഥി (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന ഇടുക്കി ജില്ലയിലെ രാജാക്കാട് അടിവാരം ഭാഗത്ത് പുളിക്കൽ വീട്ടിൽ കൃഷ്ണജിത് പി.ഡി (27) യെ ആണ് ഇപ്പോൾ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികൾ മൂന്നുപേരും ചേർന്ന് വൈദികനിൽ നിന്നും പണം അപഹരിക്കുകയായിരുന്നു. 

Tags:    
News Summary - Priest trapped by honey Second absconding accused arrested for embezzling Rs 60 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.