ജലന്ധർ: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്ന് വൈദികരുടെ മൊഴി. ജലന്ധർ രൂപതയിലെ നാലു വൈദികരാണ് ബിഷപ്പിനെതിരായി മൊഴി നൽകിയത്. ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്നും വൈദികർ മൊഴി നൽകി. ‘ഇടയനോടൊപ്പം ഒരു ദിനം’ എന്നപേരിൽ ബിഷപ്പ് കന്യാസ്ത്രീകളുമായി നടത്തിയിരുന്ന കൂടിക്കാഴ്ചയിൽ മോശം അനുഭവം ഉണ്ടായെന്ന് കന്യാസ്ത്രീകൾ പരാതി നൽകിയതായി വൈദികർ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. പ്രാർഥനയുടെ പേരിൽ ബിഷപ്പ് അർധരാത്രിയിൽ പോലും വിളിച്ചു വരുത്തിയെന്നും കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നു.
കന്യാസ്ത്രീകളോട് ഫ്രാേങ്കാ മുളക്കൽ മോശമായി പെരുമാറിയതാണ് ‘ഇടയനോടൊപ്പം’ എന്ന പരിപാടി അവസാനിപ്പിക്കാൻ കാരണമെന്നാണ് സൂചന. ഇതിെൻറ അടിസ്ഥാനത്തിൽ ബിഷപ്പ് സംഘടിപ്പിച്ചിരുന്ന പരിപാടി അവസാനിപ്പിച്ചതിനെ കുറിച്ച് അന്വേഷണസംഘം കൂടുതൽ പരിശോധന നടത്തും. മാസത്തിൽ ഒരു തവണയായിരുന്നു ‘ഇടയനോടൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്.
വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശനിയാഴ്ചയാണ് കന്യാസ്ത്രീകളുടെയും വൈദികരുടെയും മൊഴി എടുത്തത്. അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് നീളുകയാണ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യൽ നീട്ടിവെക്കുന്നത്. ജലന്ധറിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മാത്രം ബിഷപ്പിനെ ചോദ്യം ചെയ്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.