ന്യൂഡൽഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് എട്ടു മലയാളികൾക്ക് രാഷ്ട്രപതിയുടെ പൊലീ സ് മെഡൽ. കെ.എ.പി 3 ബറ്റാലിയൻ കമാൻഡൻറ് കെ.ജി സൈമണിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട ്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.
ജോസഫ് റസ്സൽ ഡിക്രൂസ് (അസിസ്റ്റൻറ് കമാൻഡൻറ് ക െ.എ.പി ബറ്റാലിയൻ 1), ആർ.ബാലൻ (അസിസ്റ്റൻറ് കമാൻഡൻറ് , ഡി.എച്ച്.ക്യു, ആലപ്പുഴ), പി.കെ. രാജു (അസിസ്റ്റൻറ് കമീഷണർ, ട്രാഫിക് കോഴിക്കോട് സിറ്റി നോർത്ത് ), ജെ. പ്രസാദ് (ഡെപ്യൂട് ടി സൂപ്രണ്ട്, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ), നസറുദ്ദീൻ മുഹമ്മദ് ജമാൽ ( എ.എസ്.ഐ, ഡി.സി.ആ ർ.ബി റെയിൽവെ, തിരുവനന്തപുരം), യശോധരൻ ശാന്തമ്മ കൃഷ്ണൻ നായർ (എ.എസ്.ഐ, കമീഷണർ ഓഫീസ് തി രുവനന്തപുരം), എസ്.കെ. സാബു ( ഡ്രൈവർ എസ്.എസ്.ഐ, വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ തിരു വനന്തപുരം) എന്നിവർക്ക് സ്തുതർഹ്യ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
റിപ്പബ്ലിക് ദിന ാഘോഷത്തിെൻറ ഭാഗമായി 855ഉദ്യോഗസ്ഥർക്കാണ് പൊലീസ് മെഡൽ ലഭിച്ചത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച മൂന്നു പേരും സി.ആർ.പി.എഫുകാരണ്. സി.െഎ.എസ്.എഫ് വിഭാഗത്തിൽ കൊച്ചി എയർപോർട്ട് യൂനിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആർ. മുരളീധരൻ നായർ, ബി.പി.സി.എൽ കൊച്ചിയിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ. രാധാകൃഷ്ണൻ നായർ എന്നിവർക്കും സ്തുതർഹ്യ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
മേജര്‍ അന്നക്കുട്ടിക്ക് വിശിഷ്ട സേവ മെഡല്‍
ന്യൂഡൽഹി: മിലിട്ടറി നഴ്സിങ് സര്‍വിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അന്നക്കുട്ടി ബാബുവിന് വിശിഷ്ട സേവ മെഡല്‍ ലഭിച്ചു. പത്തനംതിട്ട സ്വദേശിയാണ്. മലയാളികളായ എയര്‍ കമ്മഡോര്‍ ജോര്‍ജ് തോമസിന് അതിവിശിഷ്ട സേവ മെഡല്‍ ലഭിച്ചു. സുബേദാര്‍ മേജര്‍ ബി. കരുണാകരന്, വ്യോമസേനയിലെ ഗ്രൂപ് ക്യാപ്റ്റന്‍ രാജഗോപാല്‍ വരദരാജന്, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ കെ.പി. പുരുഷോത്തമന് എന്നിവര്‍ക്ക് വിശിഷ്ട സേവ മെഡലും ലഭിച്ചു. മേജര്‍ സന്ദീപ് കുറുപ്പ് (മദ്രാസ് റജിമെൻറ്), മേജര്‍ ദിലീപ് ഉണ്ണി (രാഷ്ട്രീയ റൈഫിള്‍സ്), മേജര്‍ വിനീഷ് നായര്‍ (രാഷ്ട്രീയ റൈഫിള്‍സ്), മേജര്‍ രവി കുമാര്‍, ക്യാപ്റ്റന്‍ അനില്‍ കുമാര്‍, ക്യാപ്റ്റന്‍ അഖില്‍ രാധാകൃഷ്ണന്, ഹവില്‍ദാര്‍ മനീഷ് കുമാര്‍ എന്നിവര്‍ക്കു ധീരതക്കുള്ള സേന പുരസ്കാരം ലഭിച്ചു. ആത്മാര്‍ഥ സേവനത്തിനുള്ള മെഡലുകള്‍ മേജര്‍ ജനറല്‍ പി.എന്‍. അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഉണ്ണികൃഷ്ണന് നായര്‍, മേജര്‍ ജനറല്‍ നാരായണന്, വായുസേനയിലെ ഗ്രൂപ് ക്യാപ്റ്റന്‍ ഉദയന്‍ കുമാര്‍, ഗ്രൂപ് ക്യാപ്റ്റന്‍ രമേഷ് ഷണ്മുഖന് എന്നിവര്‍ക്കും ലഭിച്ചു.
ജയിൽ സേവനത്തിനുള്ള മെഡൽ രണ്ട് മലയാളികൾക്ക്
ന്യൂഡൽഹി: സ്തുതർഹ്യ ജയിൽ സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് പൂജപ്പുര സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ ജോയിൻറ് സുപ്രണ്ട് എം.ബാബുരാജ്, ആലത്തൂർ സബ്ജയിൽ സുപ്രണ്ട് എം.കെ ബാലകൃഷ്ണൻ എന്നിവർക്ക് ലഭിച്ചു.
മൂന്ന് മലയാളി സൈനികർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം
തിരുവനന്തപുരം: മൂന്ന് മലയാളി സൈനിക ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം. ദക്ഷിണ വ്യോമസേന മേധാവി എയർമാർഷൽ ബി. സുരേഷ്, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രം മേധാവിയായ ബ്രിഗേഡിയർ സി.ജി. അരുൺ, സുലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഗരുഡ് കമാൻഡോ സ്പെഷൽ ഫോഴ്സ് കമാൻഡിങ് ഒാഫിസറായ വിങ് കമാൻഡർ ബി. പ്രശാന്ത് എന്നിവരാണ് പുരസ്കരത്തിനർഹരായ മലയാളികൾ.
രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവ മെഡലിനാണ് തിരുവനന്തപുരം സ്വദേശിയായ എയർ മാർഷൽ ബി. സുരേഷ് അർഹനായത്. 1980 ഡിസംബർ 13ന് വ്യോമസേനയിൽ യുദ്ധ വൈമാനികനായി കമീഷൻ ചെയ്ത അദ്ദേഹം ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഖടക്വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമി, ടാറ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻറ്, വെല്ലിങ്ടണ്ണിലെ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കുകയും ബ്രിട്ടനിലെ ക്രാൻഫീൽഡ് യൂനിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്ത ബിരുദം നേടുകയും ചെയ്തു. 2018 ആഗസ്റ്റ് ഒന്നിനാണ് ദക്ഷിണ വ്യോമസേന മേധാവിയായി ചുമതലയേറ്റത്.
തിരുവനന്തപുരം സ്വദേശിയായ ബ്രിഗേഡിയർ സി.ജി. അരുണിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡലാണ് ലഭിച്ചത്. തിരുവനന്തപുരം സെൻറ് തോമസ് റസിഡൻഷ്യൽ സ്കൂളിലെയും നാഷനൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ വിദ്യാർഥിയാണ്. ഇന്ത്യൻ കരസേനയുടെ കുമയൂൺ റെജിമെൻറിൽ 1991ലാണ് അദ്ദേഹം കമീഷൻ ചെയ്തത്. വെല്ലിങ്ടണ്ണിൽ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിൽ അധ്യാപകനായും രാഷ്ട്രീയ റൈഫിൾസിസ് ഗ്രേഡ്-1 ഒാപറേഷൻസ് ഒാഫിസറായും കരസേന ആസ്ഥാനത്ത് സുപ്രധാനമായ പല തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മികച്ചസേവനത്തിനുള്ള രാഷ്ട്രപതിയുടെ വായുസേന മെഡൽ (ഗാലൻററി) ആണ് വിങ് കമാൻഡർ ബി. പ്രശാന്തിന് ലഭിച്ചത്. കേരളത്തിലെ പ്രളയകാലത്തും ഒാഖിദുരന്തത്തിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്. തേനി കാട്ടുതീ കെടുത്താനും അദ്ദേഹമുണ്ടായിരുന്നു. തീവ്രവാദികൾ/നക്സൽ എന്നിവർക്കെതിരായ പല ഒാപറേഷനുകളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അദ്ദേഹം മികച്ചപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.