കൊല്ലം: തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ നിന്ന് കാണാതായ വർക്കല മടവൂർ സ്വദേശി ഷംനയെ (21) കൊല്ലം കരുനാഗപ്പള്ളിയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി ഒാേട്ടാ സ്റ്റാൻഡിന് സമീപത്തായി വൈകുന്നേരം നാലുമണിയോടെ ടാക്സി ഡ്രൈവർമാരാണ് ഇവരെ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വഴിയാണ് ഡ്രൈവർമാർ ഷംനയെ തിരിച്ചറിഞ്ഞത്.
കണ്ടെത്തുേമ്പാൾ ഇവർ ഒറ്റക്കായിരുന്നുവെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞതായാണ് വിവരം. കരുനാഗപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ഷംനയെ താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീർത്തും അവശയായി കാണപ്പെട്ട ഷംന പൂർണ്ണ ഗർഭിണി തന്നെയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.