ഗർഭിണിയെ ഭർതൃ സഹോദരൻ മർദിച്ചതായി പരാതി

കൊല്ലം: ഗർഭിണിയായ യുവതിയെ ഭർതൃസഹോദരൻ മർദിച്ചതായി പരാതി. രാമൻകുളങ്ങര ടാഗോർ നഗറിൽ ഒമ്പത്​ മാസം ഗർഭിണിയായ ആശാ ദേവിയെയാണ് ഭർതൃസഹോദരൻ അനീഷ് വീട്ടിൽ കയറി മർദിച്ചത്​. ആശാ ദേവിയും മകളും പ്രായമായ മാതാവും മാത്രമുള്ള സമയത്തായിരുന്നു ആക്രമണം.

ഗുരുതരമായ് പരിക്കേറ്റ ആശാ ദേവിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴ്ചശക്തി ഇല്ലാത്ത ആശാ ദേവിയുടെ അമ്മയെയും മർദ്ദിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം വെസ്​റ്റ്​ പൊലീസിലും, വനിതാ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. അനീഷ് ഒളിവിലാണ്.

Tags:    
News Summary - Pregnant Lady Attacked by Husband brother -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.