Posted On
date_range Updated On
date_range പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തൃ-ശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചപ്പൂജക്ക് ശേഷം നമസ്കാരമണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി തെരഞ്ഞെടുപ്പ്. മാര്‍ച്ച് 31ന് ചുമതലയേറ്റ് ആറ് മാസത്തേക്കാണ് നിയമനം. തൃശൂർ വിയ്യൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയായ മധുസൂദനൻ നമ്പൂതിരി ഇത് രണ്ടാംതവണയാണ് മേൽശാന്തി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്.
44 പേര്‍ അപേക്ഷിച്ചതില്‍ യോഗ്യരായ 39 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേവസ്വം ഓഫീസിൽ തന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. ഇപ്പോഴത്തെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് നറുക്കെടുത്തത്.31ന് രാത്രി പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.