പി.ആര്‍.ഡി ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര നിര്യാതനായി

കോഴിക്കോട്: പി.ആര്‍.ഡി ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര നിര്യാതനായി. എടക്കര പരേതനായ ഭരതന്‍, സൗമിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം രാത്രി 
പെട്ടെന്ന് ക്ഷീണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സജീവ്​ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലാ പി.ആര്‍.ഡി.യുടെ ചുമതല വഹിച്ച് വരികയായിരുന്നു. റീനയാണ് ഭാര്യ. മക്കൾ-അശ്വിന്‍, അനഘ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - PRD Deputy Regional Director - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.