അയോധ്യയിൽ ക്ഷേത്രം പുതുക്കിപ്പണിയാൻ പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകും –പ്രവീൺ തൊഗാഡിയ 

കൊച്ചി: അയോധ്യയിൽ ഹിന്ദുക്ഷേത്രം പുതുക്കിപ്പണിയാൻ പൊളിച്ചത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ. മുസ്ലി​െൻറ കെട്ടിടമല്ല അവിടെ തകർത്തത്. അതൊരു പള്ളിയായിരുന്നില്ല ക്ഷേത്രമായിരുന്നു. സ്വന്തം വീട് പുതുക്കിപ്പണിയുന്നത് എങ്ങനെ ഗൂഢാലോചനയിൽ ഉൾപ്പെടുത്തുമെന്ന് തൊഗാഡിയ ചോദിച്ചു.  ഹിന്ദു ഹെൽപ് ലൈൻ ആറാമത് വാർഷികം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു തൊഗാഡിയ. ഹിന്ദുവിനെ സുരക്ഷിതമാക്കാൻ ഹിന്ദുവിന് രാഷ്ട്രീയാധികാരം വേണം.

100 കോടി ജനങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുക്കളെ ജനാധിപത്യത്തിൽ മാറ്റിനിർത്താൻ കഴിയില്ല. ഈ 100 കോടിയെ താൻ മുന്നിൽനിന്ന് നയിക്കും. ലോകത്തിലെ ഏറ്റവും വലിയ ആളുകൾ ഹിന്ദുക്കളാണ്. ഇന്ന് അമേരിക്കയാണ് ഏറ്റവും സമൃദ്ധമെങ്കിൽ വർഷങ്ങൾക്ക് മുമ്പ് ഹിന്ദു മുന്നിൽനിന്ന സമയമുണ്ടായിരുന്നു. ഹിന്ദുക്കൾക്ക് ഇന്ന് മാനുഷികമായ ഒരു അധികാരവുമില്ലാതായിരിക്കുകയാണ്.

ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർന്നപ്പോൾ മുസ്ലിംകൾ ഗൂഢാലോചനക്കാരായില്ല. ഹിന്ദുക്കളുടെ പട്ടിണിയില്ലാതാക്കാൻ ഒരുപിടി അരി പദ്ധതി, ആരോഗ്യ സുരക്ഷക്കായി ഇന്ത്യ ഹെൽത്ത് കെയർ, ബ്ലഡ് ബാങ്ക്, ലഹരിവിമുക്തി പദ്ധതി, സ്ത്രീസുരക്ഷ, യുവാക്കൾക്ക് ജോലി തുടങ്ങിയ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഹിന്ദു ഹെൽപ് ലൈൻ നൽകുന്ന ഹിന്ദുരത്ന പുരസ്കാരം മാത അമൃതാനന്ദമയിക്ക് നൽകി. 

Tags:    
News Summary - praveen togadia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.