അവധിക്ക് നാട്ടിലെത്തിയ പ്രവാസിയെ ഏഴംഗ സംഘം പിന്തുടർന്നെത്തി മർദിച്ചു VIDEO

പന്തളം: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ പിന്തുടർന്നെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിർത്തി മർദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തിൽ അരുൺരാജിനാണ് (42) ക്രൂര മർദനമേറ്റത്.

ശനിയാഴ്ച രാത്രി ഒ9.30ഓടെയാണ് സംഭവം. ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്കു വരുന്നവഴി കുളനട പഞ്ചായത്തോഫീസിന് സമീപം ബൈക്കിലെത്തിയവർ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ആരുൺ രാജ് നാട്ടിൽ ലീവിന് എത്തിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആയുള്ളൂ. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരിക്കേറ്റു.

വിവരം അറിഞ്ഞ് പന്തളം പൊലീസും സ്ഥലത്തെത്തി. മർദിക്കുമ്പോൾ പലരും കാഴ്ച്ചക്കാരായി കണ്ടുനിന്നതേയുള്ളു എന്ന് മർദനമേറ്റ അരുൺ രാജ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അനുജൻ അഭിലാഷ് രാജും സുഹൃത്തും ചേർന്നാണ് അരുൺ രാജിനെ പന്തളം എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. പന്തളം പൊലീസ് കേസെടുത്തു.

Tags:    
News Summary - pravasi attacked by seven-member gang at Pandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.