Posted On
date_range Updated On
date_range കോൺഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് കാരാട്ട്
ഹൈദരാബാദ്: കോൺഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ റിപ്പോർട്ട്. കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭു പാർട്ടിയാണ്. തെരഞ്ഞെടുപ്പു അടവു നയവും രാഷ്ട്രീയ അടവു നയവും കൂട്ടികുഴക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നിലപാട് പാർട്ടി എടുത്തിട്ടുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.
ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് ബന്ധം സംബന്ധിച്ച് സി.പി.എമ്മിലെ ഭിന്നത രൂക്ഷമാണ്. പ്രകാശ് കാരാട്ടും വി.എസ് അച്യുതാനന്ദൻ ഒഴികെയുള്ള കേരള നേതാക്കളും കോൺഗ്രസ് ബന്ധത്തിന് എതിരാണ്. അതേ സമയം, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും ബി.ജെ.പിയെ പരാജയപ്പെടുത്താനായി കോൺഗ്രസ് സഖ്യമാവാമെന്ന നിലപാട് സ്വീകരിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.