ടീ ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന് റെഡ്ഡി സമ്മാനങ്ങള്‍
വിതരണം ചെയ്യുന്നു
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ ടീ ബോര്‍ഡ് സംഘടിപ്പിച്ച ടീ ചാംപ്യന്‍ഷിപ്പില്‍ മികച്ച ചായ ഒരുക്കി ഹൈദരാബാദ് സ്വദേശിനി പ്രഭ ഒന്നാം സമ്മാനമായ ലക്ഷം രൂപ കരസ്ഥമാക്കി. ഹൈദരാബാദിലെ നോവോടെലിൽ സംഘടിപ്പിച്ച ടീം ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പില്‍ 200ലധികം വനിതകൾ പങ്കെടുത്തു. രണ്ടാംസമ്മാനമായ 50,000 രൂപ പൊട്ലൂരി മാധവിക്കാണ്.
മൂന്നാം സമ്മാനമായ 25,000 രൂപ സീതം രജു നാഗകമല നേടി. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് പേര് 10,000 രൂപ വീതം പ്രോല്‍സാഹന സമ്മാനവും നേടി. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന് റെഡ്ഡി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫല്‍ഗുനി ബാനര്‍ജി, ഹൈബിസ് ഗ്രൂപ് എം.ഡി എം.രാജ്ഗോപാല്, സി.ഇ.ഒ സന്ധ്യാറാണി, നില്‍ഗിരി ടീ എംപോറം മാനേജിങ് പാര്‍ട്ണര്‍ ധര്‍വേശ് അനീസ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.