മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പി.പി.എ കരീം അന്തരിച്ചു

കല്‍പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു.ഡി.എഫ് വയനാട് ജില്ല ചെയര്‍മാന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, പി.എല്‍.സി അംഗം ചന്ദ്രിക ഗവേണിങ് ബോഡി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: മറിയം. മക്കൾ: ഷരീഫ, പരേതയായ ഫൗസിയ, ഷമീറ, റഹ്മത്ത്, നൗഫൽ, ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുൾ സലാം, ഇസ്ഹാഖ്, കുഞ്ഞമ്മദ്, ഷഫീഖ്, റംഷീദ, ഷഫീന. മയ്യിത്ത് നിസ്കാരം മേപ്പാടി ജുമാ മസ്ജിദിൽ രാവിലെ 11ന്.

News Summary - PPA Kareem passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.