ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് കവർച്ചക്കേസിൽ പ്രതി റിജോ ആന്റണിയിൽ(49) നിന്ന് കവർച്ച തുകയായ 15 ലക്ഷത്തിൽ 10,000 രൂപ ഒഴികെയുള്ള തുക കണ്ടെടുത്തു. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രധാനമായും പ്രതിയുടെ ആശാരിപ്പാറയിലെ വീട്ടിലും പണം കൊടുത്ത ആളുടെ വീട്ടിലും കവർച്ച നടത്തിയ പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുമാണ് തെളിവെടുപ്പിന് എത്തിച്ചത്. ആയുധമായ കത്തിയും വസ്ത്രങ്ങളുമെല്ലാം പൊലീസ് കണ്ടെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
തിങ്കളാഴ്ച പുലർച്ചെ 12.30ന് തന്നെ പ്രതി റിജോയെ ഡി.വൈ.എസ്.പി ഓഫിസിലെ ചോദ്യം ചെയ്യലിന് ശേഷം പോട്ട ആശാരിപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോൾ മോഷണമുതലിലെ 12 ലക്ഷം രൂപ പൊലീസിന് കൈമാറി. മോഷണത്തിന് ശേഷം സ്കൂട്ടറിൽ മടങ്ങുമ്പോൾ തിരിച്ചറിയാതെ രക്ഷപ്പെടാൻ വേണ്ടി ഒന്നിനുമേൽ ഒന്നായി മാറിമാറി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് വീട്ടിൽനിന്നും കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി.
തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി അന്നനാട് കൊണ്ടുപോയി. ഇവിടെയാണ് കടം വാങ്ങിയ പണം തിരിച്ചുകൊടുത്ത ആളുടെ വീട്. അവിടെ നിന്നും 2.90 ലക്ഷം രൂപ തിരികെ ലഭിച്ചു. 15 ലക്ഷം രൂപയിൽ പിന്നെ 10,000 രൂപയാണ് മോഷണത്തുകയിൽ ഉണ്ടായിരുന്നത്. ഇത് മോഷണ ദിവസം തന്നെ മദ്യം വാങ്ങിയും മറ്റും ചെലവായിരുന്നു.
പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പ്രതിയെ എത്തിക്കുമ്പോൾ ഉച്ചക്ക് 12 മണി കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.