Posted On
date_range Updated On
date_range നടിയുടെ നഗ്നത പ്രചരിപ്പിക്കൽ; ജാമ്യാപേക്ഷ തള്ളി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ യുവനടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൃപ്പൂണിത്തുറ ഉദയംപേരൂർ എം.എൽ.എ റോഡ് അംബേദ്കർ ജങ്ഷൻ സൗപർണിക പാർക്ക് ഏഴാം നമ്പർ വില്ലയിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാറിെൻറ (38) ജാമ്യാപേക്ഷയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ. ശേഷാദ്രിനാഥൻ തള്ളിയത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാൽ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 75 ലക്ഷം രൂപ ആവശ്യപ്പെെട്ടന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.