Posted On
date_range Updated On
date_range എ.പി അനിൽകുമാർ മതേതരത്വം നശിപ്പിക്കുന്നുവെന്ന് പോസ്റ്റർ പ്രചരണം
എ.പി.അനിൽകുമാറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വണ്ടൂരിൽ പോസ്റ്റർ പ്രചരണം. അനിൽകുമാർ കോൺഗ്രസിന്‍റെ അന്തകനെന്നും കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്നും വിമർശനം. വണ്ടൂർ അങ്ങാടിയിലും എം.എൽ.എ ഓഫിസിന് മുൻപിലുമടക്കം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
മലപ്പുറത്തെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയെന്നും പോസ്റ്ററിൽ പറയുന്നു. ഡി.സി.സി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.