Posted On
date_range Updated On
date_range മതസ്പർധ വളർത്തുന്ന പോസ്റ്റ്: സഹകരണ ബാങ്ക് ജീവനക്കാരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം
മലപ്പുറം: ബലിപെരുന്നാളിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടതിന് സഹകരണ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂർ ശാഖ ജൂനിയർ അക്കൗണ്ടന്‍റ് കെ.വി. സത്യനെയാണ് സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു.
സി.പി.എം പാണ്ടിക്കാട് ലോക്കലിന് കീഴിലെ മണ്ടകക്കുന്ന് ബ്രാഞ്ച് അംഗമായ സത്യനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. പാർട്ടി നിലപാടിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.