Representational Image
Posted On
date_range Updated On
date_range പോസ്റ്റോഫിസ് ജീവനക്കാരിക്ക് തെരുവുനായുടെ കടിയേറ്റു
ചങ്ങരംകുളം (മലപ്പുറം): ആലങ്കോട് പോസ്റ്റോഫിസിലെ പോസ്റ്റ് വുമണെ തെരുവുനായ് ആക്രമിച്ചു. പരപ്പനങ്ങാടി സ്വദേശിനി അജീഷ്മയെയാണ് (26) നായ് കടിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ കക്കിടിപ്പുറം കീഴേപ്പുറം ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം.
കാലിന് കടിയേറ്റ അജീഷ്മയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സക്കായി തിരൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലങ്കോട് പോസ്റ്റ് ഓഫിസിൽ ഈ മാസം ഒന്നിനാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.