Posted On
date_range Updated On
date_range പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് : അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം : 2022-23 അദ്ധ്യയന വർഷത്തെ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി ഇ - ഗ്രാന്റ്സ് പോർട്ടൽ മുഖേന ബുധനാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാമെന്ന പട്ടിക വർഗ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സ്കോളർഷിപ്പ് വിതരണം പൂർണമായും പി.എഫ്.എം.എസ് മുഖേന ആധാർ അധിഷ്ഠിതമായതിനാൽ അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കണം. യു.ഡി.ഐ.എസ്.ഇ - എ.ഐ.എസ്.എച്ച്.ഇ കോഡ് ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയും വേഗം അവ ലഭ്യമാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.