തിരുവനന്തപുരം: നടപ്പ് അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ തിരിച്ചറിയൽ രേഖയുള്ള കുട്ടികളെ മാത്രം തസ്തിക നിർണയത്തിന് പരിഗണിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ് അധ്യാപക തസ്തികകൾ ഇല്ലാതാക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ). തസ്തിക നിർണയത്തിന് ജൂലൈ 15 വരെ ലഭ്യമാകുന്ന ആധാർ കൂടി പരിഗണിക്കണമെന്നും സാങ്കേതിക കാരണങ്ങളാൽ ആധാർ എടുക്കാൻ കഴിയാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെ കൂടി തസ്തിക നിർണയത്തിൽ ഉൾപ്പെടുത്തണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. കുട്ടികളില്ലാത്തതിന്റെ പേരിൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തസ്തിക നിർണയ നടപടിയിലെ അശാസ്ത്രീയതമൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്നത് ഖേദകരമാണെന്നും സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ അരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.