'അഹങ്കരിക്കരുത് റഹീമേ..'; ഡി.വൈ.എഫ്​​.​െഎയെ വെല്ലുവിളിച്ച്​ പോരാളി ഷാജി, കമൻറുകൾ വന്നതോടെ മുങ്ങി

സി.പി.എമ്മിനെ തിരുത്താൻ ഇറങ്ങിയ പോരാളി ഷാജിയും ഡി.വൈ.എഫ്.െഎക്കാരും തമ്മിൽ പോര് മുറുകിയതോടെ തൽകാലം പോര്​ നിർത്തി ഷാജി മുങ്ങി. സമൂഹ മാധ്യമങ്ങളിൽ സി.പി.എമ്മി​െൻറ നാവായിരുന്ന 'പോരാളി ഷാജിക്ക്' എതിരെ ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കടുത്ത വിമർശനം ഉയർത്തിയതോടെയാണ്​ 'ഷാജിയുടെ' നിലനിൽപ്​ തന്നെ അവതാളത്തിലായത്​. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘം എന്ന വിമശനമാണ് റഹിം ഉയർത്തിയത്.

'വല്ലാെത അഹങ്കരിക്കരുത് റഹീമേ... എന്ന തലക്കെട്ടിൽ ഇതിനെതിരെ 'ഷാജി' കടുത്ത ഭാഷയിലാണ് തിരിച്ചടിച്ചിരിക്കുന്നത്. പണം പറ്റാതെ പാർട്ടിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് ഷാജിയുടെ പോസ്റ്റിൽ ചൂണ്ടികാട്ടുന്നത്. ലക്ഷങ്ങൾ വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരിൽ ഞാൻ ഇല്ലായെന്ന പരോക്ഷ വിമർശനവുമുണ്ട്. നൂറ് കണക്കിന് പേർ പങ്കിട്ട പോസ്റ്റിൽ നിരവധി പേരാണ്ന്ന​ കമൻറ്ത്​ ചെയ്യുന്നത്​. റഹീമിനെ ന്യായീകരിച്ചും ഷാജിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞുമുള്ള വിമർശനമാണ് കൂടുതൽ നിറഞ്ഞുനിൽക്കുന്നത്.

റഹീമിനെ പിന്തുണച്ചും ഷാജിയെ തള്ളിപ്പറഞ്ഞുമുള്ള കമൻറുകൾ കൂടിയതോടെ 'മുങ്ങിയിരിക്കുകയാണ്​' പോരാളി ഷാജി. ഗുഡ്​ ബൈ സഖാക്കളെ, കമിങ്​ സൂൺ എന്നൊരു പോസ്​റ്റുമിട്ടാണ്​ പോരാളി ഷാജി മുങ്ങിയത്​.

പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തികളാണ് പോരാാളി ഷാജിക്ക്​ പിന്നിലെന്ന ചർച്ച ഉയർന്നതോടെയാണ് വിമർശനവുമായി ഡി.വൈ.എഫ്.െഎ നേതാവ് രംഗത്തുവന്നതെന്നാണ് പുറത്തുവരുന്ന വിവരം.

പോരാളി ഷാജിയുടെ പോസ്റ്റിന്റെ പൂർണ രൂപം

വല്ലാതെ അഹങ്കരിക്കരുത് റഹീമേ..
പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..
ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..
ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, അറിയപ്പെടാൻ താത്പര്യമില്ലാത്ത,പാർട്ടി ആഞ്ജക്കായി കാത്ത് നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന,, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നിൽ..
അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല..
ഞാൻ വെല്ലുവിളിക്കുകയാണ് റഹിമേ..
പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഓഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്...
കോടാനുകോടി ചിലവിട്ട് ന് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളിൽ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ... Ok...
റഹിമിന് അത് ഏത് അളവ് കോൽ വെച്ച് വേണമെങ്കിലും പരിശോധിക്കാം..
പിന്നെ വിമർശനം....
തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..
എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈളുകൾ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളിൽ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..??
അത് കൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും 'സ.. സ.. സ' മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..
അത്രയും കിട്ടിയത് പോരെ..
നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ..
എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..
പറയാനുള്ളത് പറയും..നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി 


Tags:    
News Summary - porali shaji's dissent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.