പിടിയിലായ സനോജ്, കല്ലേറിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസ് 

ഹർത്താൽ ദിനം പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞയാൾ പിടിയിൽ

പത്തനംതിട്ട: പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. പന്തളം മങ്ങാട് താമസിക്കുന്ന ഹരിപ്പാട് ചെറുതല സ്വദേശി സനോജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരാളും ചേർന്ന് സ്കൂട്ടറിലെത്തി കല്ലെറിഞ്ഞ് കടന്നുകളയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 6.40ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായത്. ഗ്ലാസ് തകരുകയും ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രൈവർ കുടശനാട് തണ്ടാനുവിള തെറ്റിവിളയിൽ വീട്ടിൽ രാജേന്ദ്രന്‍റെ (49) വലതു കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിടിയിലായ സനോജ് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നാണ് കല്ലെറിഞ്ഞത്. സ്‌കൂട്ടര്‍ ഓടിച്ചയാളെ പിടികൂടാനുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - popular front hartal violence one arrested for stone pelting ksrtc bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.