Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് കേസ്; അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി എൻ.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
കേസിലെ രണ്ടാം പ്രതി കരമന അഷ്‌റഫ് മൗലവി, മൂന്നാം പ്രതി അബ്ദുൽ സത്താര്‍, പതിനൊന്നാം പ്രതി യഹിയ കോയ തങ്ങള്‍, പതിമൂന്നാം പ്രതി കെ.മുഹമ്മദലി, പതിനാലാം പ്രതി സി.ടി. സുലൈമാന്‍ എന്നിവരെയാണ് കൊച്ചി എൻ.ഐ.എ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്.
കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.