പൂരം പ്രതിസന്ധി എൽ.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് വി.എസ്. സുനിൽകുമാർ

തൃശൂർ: പൂരം പ്രതിസന്ധി എൽ.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. പ്രതിസന്ധി വോട്ടാക്കി മാറ്റാൻ മറ്റുചില മുന്നണികൾ ശ്രമിച്ചുവെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.

തൃശൂർ പൂരവിവാദം ശബരിമല പോലെ ആളിക്കത്തിക്കാൻ നീക്കം നടക്കുന്നു. ചിലർ അതിന് ശ്രമിക്കുന്നു. ആചാരങ്ങളറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നം. പൂരത്തിനെതിരെ പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങളറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നം. വരുംകാലങ്ങളിൽ അനുഭവസമ്പത്തുള്ള ഉദ്യോ​ഗസ്ഥർക്ക് ചുമതല കൈമാറും. ഇത്തവണ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശ്ശൂരിലെ പൊലീസ് ഉദ്യോ​ഗസ്ഥരിൽ പലരും പുറത്തായിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.

പൊലീസുകാർ അമിത നിയന്ത്രണങ്ങളേർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് അലങ്കോലമായത്. ഇതേ തുടർന്ന് പുലർച്ചെ മൂന്നിന് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് പാറമേക്കാവും തിരുവമ്പാടിയും ഒഴിവാക്കി. പിന്നീട്, സമവായ ചർച്ചകൾക്കൊടുവിൽ രാവിലെ ഏഴ് മണിക്ക് ശേഷമാണ് പൂരം വെടിക്കെട്ട് നടന്നത്. 

Tags:    
News Summary - Pooram crisis won't affect LDF's victory, says VS Sunil Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.