കാസർകോട് ജില്ലയിലെ സ്ക്കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിതരണം ചെയ്ത അരി

എലിക്കാട്ടം, കല്ല്, മണ്ണ്: സ്കൂൾ ഉച്ചഭക്ഷണ അരി ‘പോഷക സമ്പുഷ്ടം’!!

ചെറുവത്തൂർ: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിന് നൽകുന്ന അരി ഗുണനിലവാരം കുറഞ്ഞതെന്ന് പരാതി. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ വിതരണം ചെയ്തതിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി ചാക്ക് അരി ഉൾപ്പെട്ടത്. മാവേലി സ്റ്റോറുകൾ വഴിയാണ് എഫ്.സി.ഐ വിദ്യാലയങ്ങൾക്ക് കേടായ അരി വിതരണം ചെയ്തത്. ദുർഗന്ധമുള്ളതും കല്ല്, മണ്ണ്, എലിക്കാട്ടം എന്നിവ നിറഞ്ഞതുമായ അരിയാണ് നൽകിയത്.

കാണാൻ നല്ല അരിപോലും വേവിക്കുമ്പോൾ ചീത്തയാകുന്നതായി സ്കൂൾ അധികൃതർ പറയുന്നു. പലപ്പോഴും കുട്ടികൾ ഭക്ഷണം കഴിക്കാതെ കളയുന്നതിന് പാചകക്കാരാണ് പഴി കേൾക്കേണ്ടി വരുന്നത്. ഗുണമേന്മയുള്ള അരി നൽകാൻ എഫ്.സി.ഐ അധികാരികൾ തയ്യാറാവണമെന്നാണ് വിദ്യാലയ അധികൃതർക്കൊപ്പം രക്ഷിതാക്കളുടേയും ആവശ്യം.

സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷത്തിനുള്ള തുക, പാചകക്കൂലി എന്നിവ കൃത്യമായി ലഭ്യമാകാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കിട്ടിയ അരി ഭക്ഷ്യയോഗ്യമാക്കാൻ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.


Tags:    
News Summary - Poor quality rice for school lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.