തിരുവനന്തപുരം: ഇടുക്കി പൂപ്പാറ വില്ലേജിലെ പട്ടയ വിതരണത്തിലെ ക്രമക്കേടിൽ ഹെഡ് സർവേയറെ സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പിെൻറ ഉത്തരവ്. നിലവിൽ കോഴിക്കോട് സർവേ സൂപ്രണ്ട് ഓഫീസിൽ ഹെഡ് സർവേയറായി ജോലി ചെയ്യുന്ന എസ്. വിനോദ് കുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻറ് ചെയ്തത്. വിജിലൻസ് ഡയറകട്റുടെ ശിപാർശ പ്രകാരമാണ് എസ്. വിനോദിനെ സർവീസിൽനിന്ന് സസ്പെൻറ് ചെയ്ത് ഉത്തരവായത്.
രാജകുമാരി ഭൂപതിവ് ഓഫിസിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കോഴിക്കോട് സർവേ സൂപ്രണ്ട് ഓഫിസിൽ ഹെഡ് സർവേയറായി ജോലി ചെയ്യുന്ന ഈ കേസിലെ രണ്ടാം പ്രതിയായ എസ്. വിനോദ് കുമാർ സർവീസിൽ തുടർന്നാൽ ഈ കേസിെൻറ അന്വേഷണത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തു.
വിനോദ് കുമാർ രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിൽ 2014 ജനുവരി 17 മുതൽ 2014 ജൂൺ 28 വരെയും 2016 ജനുവരി ഒന്ന് മുതൽ 2016 ഡിസംബർ ഒന്ന് വരെയും സർവേ സൂപ്രണ്ടിെൻറ അധിക ചുമതല വഹിച്ചിരുന്നു. പൊതുജനസേവകരായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിയായ ജെ. രാജേഷുമായി കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തിയത്. 1977 ജനുവരി ഒന്നിന് മുമ്പ് തയാറാക്കിയ ഓഫീസിലെ ലാൻഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ തോണ്ടിമല ഭാഗത്ത് ബ്ലോക്ക് 13 -ൽ സർവേ നമ്പർ 212/1 ൽപ്പെട്ട ഒമ്പത് ഹെക്ടർ 45 ആർ. 40 സ്ക്വയർ മീറ്റർ സർക്കാർ പുൽമേട്, ചെല്ലപ്പത്തേവർ എന്നയാളുടെ കൈവശഭൂമി ആണെന്ന് രേഖയുണ്ടാക്കി.
2016 മെയ് 13ന് വ്യാജ റിവൈസ്ഡ് ലാൻഡ് രജിസ്റ്റർ റിപ്പോർട്ട് മനപൂർവം തയാറാക്കി രാജാക്കാട് എൽ.എ ഓഫീസിൽ നൽകി. ഇതിലൂടെ ജെ. രാജേഷിന് നിയമവിരുദ്ധമായി ഭൂമിക്ക് പട്ടയം ലഭിച്ചു. അതുവഴി അന്യായ നേട്ടം വിനോദ് കുമാർ ഉണ്ടാക്കിയെന്നും വിജിലൻസ് കണ്ടെത്തി. അതിനാലാണ് അഴിമതി നിരോധന നിയമ പ്രകാരം വിനോദ് കുമാറിനെതിരെ കേസ് രജിസറ്റർ ചെയ്തതെന്ന് ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.