Posted On
date_range Updated On
date_range കോവിഡ് വ്യാപനം: പൊന്മുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൊന്മുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങൾ താൽകാലികമായി അടച്ചത്. പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പെന്മുടി സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾ കല്ലാറിലെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാറുണ്ട്. അതിനാൽ രോഗവ്യാപന സാധ്യത ഉണ്ടാകുമോ എന്ന ആശങ്കയിലാണ് താൽകാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.