കോ​ഴി​ക്കോ​ട്ട് അ​ദ്ഭു​ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത; സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളായി പേ​രാ​മ്പ്ര​യും ബേ​പ്പൂ​രും

കോഴിക്കോട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​ത് ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന കോ​ഴി​ക്കോ​ട്ട് ഇ​ത്ത​വ​ണ അ​ദ്ഭു​ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​റ​ച്ച ഇ​ട​ത് കോ​ട്ട​ക​ളി​ൽ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ 2021ലും 2016​ലും 11 സീ​റ്റു​ക​ൾ എ​ൽ.​ഡി.​എ​ഫ് നേ​ടി​യ​താ​ണ്. ഇ​ത്ത​വ​ണ ആ​റ് -എ​ട്ട് സീ​റ്റു​ക​ളി​ൽ അ​ട്ടി​മ​റി​യെ​ന്നാ​ണ് യു.​ഡി.​എ​ഫി​ന്റെ ആ​ത്മ​വി​ശ്വാ​സം. അ​തേ​സ​മ​യം കോ​ട്ട​ക​ൾ ഇ​ള​കി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് ത​റ​പ്പി​ച്ച് പ​റ​യു​ന്നു.

വ​ട​ക​ര, നാ​ദാ​പു​രം, കു​റ്റ്യാ​ടി, കൊ​യി​ലാ​ണ്ടി, കൊ​ടു​വ​ള്ളി എ​ന്നി​വ​യാ​ണ് യു.​ഡി.​എ​ഫ് ഉ​റ​പ്പി​ച്ച സീ​റ്റു​ക​ൾ. എ​ൽ.​ഡി.​എ​ഫാ​വ​ട്ടെ ബാ​ലു​​ശ്ശേ​രി, തി​രു​വ​മ്പാ​ടി, എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​റ​ച്ച പ്ര​തീ​ക്ഷ പ​ങ്കി​ടു​ന്നു. എ​ല്ലാ​യി​ട​ത്തും തീ​പാ​റും പോ​രാ​ട്ട​മാ​ണ്. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി രാ​മ​കൃ​ഷ്ണ​ൻ മ​ത്സ​രി​ക്കു​ന്ന പേ​രാ​മ്പ്ര​യി​ൽ അ​ട്ടി​മ​റി​യെ​ന്ന പ്ര​ചാ​ര​ണം എ​ൽ.​ഡി.​എ​ഫ് തീ​ർ​ത്തും ത​ള്ളു​ന്നി​ല്ല. കോ​ഴി​ക്കോ​ട് സൗ​ത്ത്, നോ​ർ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി പി​ടി​ക്കു​ന്ന വോ​ട്ട് ഇ​രു​കൂ​ട്ട​ർ​ക്കും നി​ർ​ണാ​യ​ക​മാ​വും.

ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സി​ന് 25 വ​ർ​ഷ​മാ​യി എം.​എ​ൽ.​എ ഇ​ല്ല. ആ ​ച​രി​ത്രം ഇ​ത്ത​വ​ണ ആ​വ​ർ​ത്തി​ക്കി​ല്ല. ത​ദ്ദേ​ശ​ത്തി​ൽ യു.​ഡി.​എ​ഫ് ജി​ല്ല​യി​ൽ അ​ട്ടി​മ​റി​നേ​ട്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​​ന്റെ ഊ​ർ​ജം പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ക​ടം. അ​തേ​സ​മ​യം, അ​ടി​ത്ത​ട്ടി​ലെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫാ​ണ് മു​ന്നി​ൽ.

പേ​രാ​മ്പ്ര​യും ബേ​പ്പൂ​രു​മാ​ണ് സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന പി. ​വി. അ​ൻ​വ​ർ അ​വ​സാ​ന ലാ​പി​ൽ അ​സാ​ധാ​ര​ണ മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന്നു​ണ്ട്. പേ​രാ​മ്പ്ര​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹ്‍ലി​യ​ക്കെ​തി​രാ​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​ന് ഗു​ണം ചെ​യ്യു​മോ എ​ന്ന് ക​ണ്ട​റി​യ​ണം.

അ​തേ​സ​മ​യം, കൊ​ടു​വ​ള്ളി​യി​ൽ യു.​ഡി.​എ​ഫി​ന് വ​ലി​യ ഭൂ​രി​പ​ക്ഷം എ​ന്ന പ്ര​തീ​ക്ഷ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മ​ങ്ങി​യി​ട്ടു​ണ്ട്. ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷ. കോ​ഴി​ക്കോ​ട്ടെ സീ​റ്റു​ക​ളാ​ണ് യു.​ഡി.​എ​ഫ് സ്വ​പ്നം കാ​ണു​ന്ന അ​ക്ക​ത്തി​ലേ​ക്കു​ള്ള ഊ​ന്നു​വ​ടി.

Tags:    
News Summary - Politics in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.