തിരുവനന്തപുരം: കേരള പൊലീസിെൻറ ലോഗോയിൽ ചുവപ്പുനിറം കൊണ്ടുവരാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് വിവാദത്തിൽ. ലോഗോയിലെ വെള്ളനിറത്തിന് പകരം ചുവപ്പുനിറം കൊണ്ടുവരാനുള്ള പ്രത്യേക സാഹചര്യം എന്താണെന്ന് ഡി.ജി.പിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
ഈ മാസം അഞ്ചിനാണ് പൊലീസിെൻറ ലോഗോ മാറ്റവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് െബഹ്റ ഉത്തരവിറക്കിയത്. ലോഗോയുടെ ഓവൽ ഭാഗത്താണ് വെള്ളനിറത്തിന് പകരം ചുവപ്പ് കൊണ്ടുവന്നത്. ‘കേരള പൊലീസ്’ എന്ന ചുവപ്പ് അക്ഷരത്തിലെഴുതിയിരുന്നത് ഇനിമുതൽ വെള്ളനിറത്തിലായിരിക്കും. ലോഗോക്ക് ഉള്ളിലുള്ള കറുത്ത ആനക്ക് ഇനിമുതൽ മഞ്ഞനിറമായിരിക്കും. സേനയുടെ ആപ്തവാക്യമായ ‘മൃദു ഭാവെ, ദൃഢ കൃത്യെ’ ചുവപ്പ് ബോഡറോടുകൂടിയ നീല ബാനറിൽ വെള്ളനിറത്തിൽ ആലേഖനം ചെയ്തിരിക്കണമെന്നും ഉത്തരവിലുണ്ട്.
ചുവപ്പിനോടും കാവിയോടും താൽപര്യം കാണിക്കുന്ന തികഞ്ഞ അവസരവാദിയാണ് ഇപ്പോഴത്തെ ഡി.ജി.പിയെന്നും താമസിയാതെ അത് സി.പി.എമ്മിന് മനസ്സിലാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കൈയിൽ മഞ്ഞ ചരട് ധരിച്ച ഒരു പൊലീസ് മേധാവിയെ ഇതുവരെ കണ്ടിട്ടില്ല. പൊലീസ് ഡ്രസ് കോഡ് പാലിക്കാതെയാണ് ഡി.ജി.പി ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പൊലീസ് ലോഗോയുടെ പ്രധാന ഭാഗം ചുവപ്പ് ആക്കിയതിനു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എം അജൻഡ നടപ്പാക്കാൻ ഡി.ജി.പിതന്നെ കൂട്ടുനിൽക്കുന്നതു പൊലീസിെൻറ ആത്മവീര്യം കെടുത്തും. ഇത്തരം തരംതാഴ്ന്ന പ്രവൃത്തിയിലൂടെ പൊലീസ് മേധാവിയുടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.