Posted On
date_range Updated On
date_range അനധികൃത അവധിയിലായിരുന്ന പൊലീസുകാരൻ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
പത്തനംതിട്ട: അനധികൃത അവധിയിലുള്ള പൊലീസുകാരൻ തൂങ്ങി മരിച്ചനിലയിൽ. തിരുവല്ല ട്രാഫികിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷാണ് മരിച്ചത്. ചിറ്റാറിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരുമാസത്തോളമായി അനധികൃത അവധിയിലായിരുന്നു രതീഷ്. ഇതിനെ കുറിച്ച് വകുപ്പ് തല അന്വേഷണങ്ങൾ പൂർത്തിയാക്കി രതീഷിനെതിരെ മേലധികാരികൾക്ക് റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.